Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Thomas Orthodox Church

America

യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

യോ​ങ്കേ​ഴ്‌​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താവി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്രൊ​മോ​ഷ​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി യോ​ങ്കേ​ഴ്‌​സ് സെന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ശ ജോ​ർ​ജ്, അ​ക്സ വ​ർ​ഗീ​സ്, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, സ​ജി പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ബ്സ​ൺ കോ​ട്ട​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി ജോ​സി മാ​ത്യു, ട്ര​ഷ​റ​ർ മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​രോ​ടൊ​പ്പം ഇ​ട​വ​ക അം​ഗ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്തു.

പ​ള്ളി ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം എ​ബ്ര​ഹാം കെ. ​തോ​മ​സ്, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സ്, വ​ർ​ഗീ​സ് പാ​പ്പ​ഞ്ചി​റ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ശ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വ​രാ​നി​രി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള തീ​യ​തി, സ്ഥ​ലം, തീം, ​പ്ര​ഭാ​ഷ​ക​ർ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കുവ​ച്ചു.

Latest News

Corehub Up